കുഞ്ഞിന്റെ മാമോദിസ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാര്‍ കലുങ്കിലിടിച്ച് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറുമരണം; ആന്ധ്രയില്‍ വച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്

ഹൈദരാബാദ്: കുഞ്ഞിന്റെ മാമോദിസ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാര്‍ കലുങ്കിലിടിച്ച് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറുമരണം. ആന്ധ്രയിലാണ് അപകടമുണ്ടായത്. ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു. കാസര്‍കോട് സ്വദേശി റോബിനും കുടുംബവും ഡ്രൈവറുമാണ് മരിച്ചത്. റോബിന്റെ ഭാര്യ വീടായ പൂഞ്ഞാറിലായിരുന്നു മാമോദീസ. പി.ഡി. റോബിന്‍, ഭാര്യ ബിസ്‌മോള്‍, നാലുമാസം പ്രായമുള്ള കുഞ്ഞ്, പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, ആന്ധ്രാ സ്വദേശിയായ ഡ്രൈവര്‍ പവന്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ആന്ധ്രയിലെ പൊന്‍തുരുത്തിയില്‍ കാര്‍ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്ര വഴി തെലങ്കാനയിലേക്ക് പോവുകയായിരുന്നു കുടുംബം. തെലങ്കാനയില്‍ കഴിയുന്ന കുടുംബത്തിന്റെ ദാരുണ അന്ത്യം നാടിന്റെ ദു:ഖമായി.

© 2023 Live Kerala News. All Rights Reserved.