മോഷ്ടിച്ച കാറുമായി കടക്കുന്നതിനിടെ അമ്മക്കും മകള്‍ക്കും ഇടിയേറ്റു; സിസിടിവി ദൃശ്യങ്ങള്‍ കാണുക

അര്‍ജന്റീന: മോഷണം നടത്തിയ കാറുമായി കടക്കുന്നതിനിടെ അമ്മക്കും മകള്‍ക്കും ഇടിയേറ്റു. അമ്മയെയും മകളെയും കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൊലീസില്‍ നിന്ന് രക്ഷപെടാനായി അതിവേഗത്തില്‍ പാഞ്ഞ കാര്‍ നടപ്പാതയിലൂടെ പോകുകയായിരുന്ന അമ്മയേയും മകളെയും ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞ് തെറിച്ച് പോയി. കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ അമ്മയെ 200 മീറ്ററോളം കാര്‍ വലിച്ചു കൊണ്ടു പോയി. വീണ്ടും മുന്നോട്ടു പോയ കാര്‍ മറ്റൊരു കാറിലിടിക്കുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങി ഓടിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്. അമ്മയും മകളും അത്ഭുതകരമായി രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.