തൃശൂര്‍: വരാക്കരയില്‍ പെണ്‍കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. മരിച്ച പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി സ്വദേശി അനന്തുവാണ് അറസ്റ്റിലായത്.
വരാക്കര സ്വദേശി ബാബു, ഭാര്യ സവിത, മകള്‍ ശില്‍പ എന്നിവരാണ് വീട്ടിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടത്. ശില്‍പയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് അനന്തു പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇരിങ്ങാലക്കുട സ്വദേശിയായ വരന് അയച്ച് കൊടുത്തതോടെയാണ് വിവാഹം മുടങ്ങിയത്. അനന്തുവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.