ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ചാടിമരിച്ചു; കേസ് തോറ്റ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം

കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ചാടിമരിച്ചു. കൊല്ലം സ്വദേശി കെ.എം.ജോണ്‍സണ്‍(78) ആണ് ആത്മഹത്യ ചെയ്തത്. ഹൈക്കോടതിയുടെ ഏഴാം നിലയില്‍ നിന്നും താഴേക്ക് ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. അദാലത്തിനെത്തിയ ആളാണെന്ന് സംശയിക്കുന്നു. കേസ് തോറ്റ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോര്‍ട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.