കൊളംബോ: വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തതിന്റെ പേരില്‍ കമിതാക്കള്‍ കിണറ്റില്‍ ചാടി. കാമുകന്‍ മരിച്ചു. നീന്തി കരയ്ക്കു കയറിയ പെണ്‍കുട്ടി പൈപ്പ്‌ലൈനില്‍ തൂങ്ങിക്കിടന്നാണ് രക്ഷപ്പെട്ടത്. പത്തൊമ്പതുകാരനായ എസ് കുമാറും 22കാരിയായ കാമുകി യോഗരസ അനുഷിയയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുമാറിനെക്കാളും മൂന്ന് വയസിന് മുതിര്‍ന്നതാണ് അനുഷിയ. ഇരുവരും തമ്മിലുള്ള ഈ പ്രായവ്യത്യാസമാണ് മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കാന്‍ കാരണം. കാമുകിയുടെ പ്രായക്കൂടുതല്‍ ഇരുവരുടേയും വീട്ടുകാര്‍ക്ക് അംഗീകരിയ്ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇരുവരും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.