മുസഫര്‍നഗര്‍: മാനഭംഗപ്പെടുത്തുന്നതിന്റെ വീഡിയോ വാട്‌സ്ആപ്പ് വഴി പ്രചരിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ഛപ്ര ഗ്രാമത്തില്‍ ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി കഴിഞ്ഞ ഞായറാഴ്ച കൂട്ടമാനഭംഗത്തിനിരയായിരുന്നു. യുവതി ആത്മഹത്യ ചെയ്തു. പ്രദേശത്തെ ഷാഹിദ് എന്നയാള്‍ തന്റെ ഭാര്യക്ക് അസുഖമാണെന്ന് പറഞ്ഞ് നഴ്‌സിനെ വീട്ടിലെത്തിച്ച് കൂട്ടുകാരുമായി ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രതികള്‍ അവ പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. അതേ സമയം യുവതി ആത്മഹത്യ ചെയ്തതിന് ശേഷമാണ് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതി അവരുടെ ഭര്‍ത്താവില്‍ നിന്നും ലഭിച്ചതെന്ന് മുസഫര്‍ നഗര്‍ പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഷാഹിദ് (23) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. യുവതി ജീവനൊടുക്കിയതിനെ തുടര്‍ന്ന് നൂറു കണക്കിന് ആശ വര്‍ക്കര്‍മാര്‍ ദല്‍ഹിഡെറാഡൂണ്‍ ദേശീയപാത ഉപരോധിച്ചു. യുവതിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം 30000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.