ജക്കാര്‍ത്തയില്‍ ഭീകരാക്രമണത്തില്‍ ആറുമരണം; സ്‌ഫോടനപരമ്പരയും വെടിവെപ്പും നടത്തിയത് പതിനാലംഗസംഘം; ഏറ്റുമുട്ടല്‍ തുടരുന്നു

തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണിറായി വിജയന്‍.
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രിയുടെ നീക്കം സ്വന്തം പാര്‍ട്ടിക്കാരെ കൂടി ലക്ഷ്യം വച്ചാണ്. ഹര്‍ജിയുടെ സത്യം എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍പോകുന്ന വിവരം അറിഞ്ഞതുതന്നെ ദൃശ്യമാധ്യമങ്ങളില്‍ നിന്നാണ് എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. പിണറായി വിജയനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വിധത്തിലുള്ള ഇടപെടലോ ഇഷ്ടാനിഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമം നിയമത്തിന്റെ വഴിക്ക് എന്നതാണു നിലപാടെന്നും മുഖ്യമന്ത്രി ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍പോകുന്ന വിവരം അറിഞ്ഞതുതന്നെ ദൃശ്യമാധ്യമങ്ങളില്‍നിന്നാണ്. അതെല്ലാം നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നും ഉമ്മന്‍ ചാണ്ടി ഇന്നലെ പ്രതികരിച്ചിരുന്നു. സിബിഐ കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമ്പോള്‍, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നതു ശരിയല്ലെന്നു നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ‘അതും ഞാനറിഞ്ഞിട്ടില്ല’ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിയതു ചോദ്യം ചെയ്യുന്ന ഹര്‍ജി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോകാന്‍ തീരുമാനിച്ചതാണ് പുതിയ സംഭവവികാസങ്ങള്‍ക്കു കാരണം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ സംഭവം.

© 2024 Live Kerala News. All Rights Reserved.