കണ്ണൂര്‍: മട്ടന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചാവശ്ശേരി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് രാജീവന്‍, ഭാര്യ ലേഖ, മകന്‍ അമല്‍ എന്നിവരാണ് മരിച്ചത്. മകള്‍ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവസ്ഥലത്തു നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
രാവിലെ നാലരയ്ക്കു ശേഷമാണ് വീടിനു പിന്നിലെ കശുമാവിന്‍ തോപ്പില്‍ ഇവര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ചതിനു പിന്നാലെ രാജീവന്‍ കശുമാവിന്‍ കൊമ്പില്‍ കെട്ടിത്തൂങ്ങുകയും ചെയ്തു. ഇതു കണ്ട് മകള്‍ അമ്മൂമ്മയെ വിവരമറിയിക്കുകയായിരുന്നു. അത്യാസന്ന നിലയില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കണ്ണൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.