മീററ്റ്: 11 വയസുകാരിയെ കൂട്ടബലാസംഘം ചെയ്തു കൊന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ചു.സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരുന്ന വഴി മീററ്റിലെ കുധുബ്‌ഷെര്‍ പ്രദേശത്ത് നിന്നും പെണ്‍കുട്ടിയെ മൂവര്‍ സംഘം തട്ടിക്കൊണ്ട് പോയി കൂട്ടബലാസംഘപ്പെടുത്തി പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
ഡിസംബര്‍ അഞ്ചിനാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങുന്ന വഴി രാത്രി എട്ട് മണിയോടെ മൂന്ന് യുവാക്കള്‍ രണ്ട് ബൈക്കുകളില്‍ എത്തി പെണ്‍കുട്ടിയെ ഒരു ബൈക്കില്‍ പിടിച്ച് കയറ്റി കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പെണ്‍കുട്ടിയെ കൂട്ടബലാസംഘപ്പെടുത്തി.
പെണ്‍കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയതോടെ തങ്ങള്‍ പിടിക്കപ്പെടുമെന്ന പേടിയില്‍ കുട്ടിയെ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന ഇവര്‍ കുട്ടിയുടെ മുതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച് കടന്ന് കളഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷത്തില്‍ പൊലീസ് മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി. ഇന്ദ്രജിത്ത്, ശിവ കുമാര്‍, ധര്‍മവീര്‍ എന്നിവരാണ് പിടിയിലായവര്‍.