അട്ടപ്പാടിയിൽ എല്ലാ വീടുകളിലും സോളാർ വൈദ്യുതി എത്തിക്കും മുഖ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ എല്ലാ വീടുകളിലും അടുത്ത വർഷം മാർച്ചോടെ വൈദ്യുതി എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സോളാർ വൈദ്യുതിയാകും എത്തിക്കുകയെന്ന് ഉമ്മൻ‌ചാണ്ടി അറിയിച്ചു . പാലക്കാട് ജില്ലയിലെ ജനസന്പർക്ക പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് ഈകര്യങ്ങൾ അദ്ദേഹം പറഞ്ഞത്
പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ മന്ദിരം പണിയും. ഇതിനായി 360 കോടി രൂപ അനുവദിക്കും. രണ്ടു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു . പതിനേഴായിരം പരാതികളിലാണ് മുഖ്യമന്ത്രി ഇന്ന് തീർപ്പുണ്ടാക്കുക