പാഠപുസ്തക അച്ചടിയിൽ സർക്കാരിന് വീഴ്ച്ച പറ്റി:കുറ്റ സമ്മതവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം :പാഠപുസ്തക അച്ചടിയിൽ സർക്കാരിന് വീഴ്ച്ച പറ്റി കുറ്റ സമ്മതവുമായി മുഖ്യമന്ത്രി .മന്ത്രി സഭ യോഗതീരുമാനങ്ങൾ വിശദീകരിക്കവേയാണ് മാധ്യമ പ്രവർത്തകരുടെ പാഠപുസ്തകവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി ക്കിടെയാണ് പരോക്ഷമായി കുറ്റ സമ്മതം നടത്തിയത് . 80%പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി സ്കൂളുകളിൽ എത്തിച്ചുവെന്നും ഇനി 20%പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് ബാക്കിയുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.പാഠ പുസ്തക അച്ചടി വൈകുവാൻ ഉണ്ടായ കാരണത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് തന്നെ ആരായേണ്ടി വരുംമെന്നും മുഖ്യമന്ത്രി പറഞ്ഞു.നടപടി ക്രമങ്ങൾ പാലിക്കേണ്ടത് കൊണ്ടാണ് അച്ചടി കരാർ നൽകാൻ വൈകിയത് .പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി .

© 2024 Live Kerala News. All Rights Reserved.