മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ പൊലീസ് സ്‌റ്റേഷനില്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത യുവതികളെയാണ് നഗ്‌നരാക്കി ചോദ്യം ചെയ്തത്. ഇരുവരുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചോദ്യം ചെയ്യല്‍ എന്ന പേരില്‍ ക്രൂരമായ അക്രമങ്ങളാണ് യുവതികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവിക്കേണ്ടി വന്നത്. രണ്ട് യുവതികളെയാണ് ഇവര്‍ക്ക് പരിചയമുള്ള യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഔറംഗബാദിലെ ക്രാന്തി ചൗക്ക് പൊലീസ്
സ്‌റ്റേഷനിലാണ് ഈ ക്രൂരമായ സംഭവങ്ങള്‍ ഉണ്ടായത്. വനിതാ പൊലീസ് ഓഫീസറാണ് ഇരുവരെയും നഗ്‌നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയത് എന്നറിയുന്നു. ഡിസംബര്‍ 31 നാണ് യുവതികള്‍ക്ക് പരിചയമുള്ള ഒരു യുവാവ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ജനുവരി 4, 6 എന്നീ ദിവസങ്ങളിലായാണ് പൊലീസ് രണ്ട് യുവതികളെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇക്കാര്യം അന്വേഷിക്കാനായി പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.