ചന്ദ്രബോസ് വധക്കേസ്: തൃശ്ശൂര്‍ ജില്ലാ അഡീഷ്ണല്‍ സെഷന്‍സ് കോടതിയ്ല്‍ ഇന്ന് വിചാരണ ആരംഭിച്ചു

ചന്ദ്രബോസ് വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുക.
കോടതി അവധിയായതിനാലാണ് വിചാരണ നടപടികള്‍ നീണ്ടുപോയത്. പ്രതി നിസ്സാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം സ്ഥലം മാറ്റത്തെത്തുടര്‍ന്ന് ഒഴിവുണ്ടായ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയ്ക്ക് പകരം നിയമനം ആവാത്തതിനാല്‍ ഇന്ന് കാര്യമായ നടപടി ക്രമങ്ങള്‍ ഉണ്ടാകില്ല.
രണ്ട് ദിവസത്തിനകം ജ!ഡ്ജി നിയമനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം കാപ്പാ നിയമം ചുമത്തിയതിനെതിരെയും കുറ്റപത്രം സമര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്നാരോപിച്ചും നിസ്സാം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.