എന്‍എസ്എസ് ക്യാമ്പിനിടെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ഈ അധ്യാപകനെതിരെ നേരത്തേയും പരാതി ഉയര്‍ന്നു

പത്തനംതിട്ട: എന്‍എസ്എസ് ക്യാമ്പിനിടെ അധ്യാപകന്‍ സ്‌കൂള്‍വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ കാരംവേലി സ്‌കൂളിലാണ് സംഭവം നടന്നത്. ഡിസംബര്‍ 24ന് എന്‍എസ്എസ് ക്യാമ്പിനിടെയാണ് പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചതെന്നാണ് ആരോപണം. സുധീഷ് എന്ന അധ്യാപകനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പല്‍ നടപടികളെടുക്കാന്‍ തയ്യാറായില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നം ഒത്തുതീര്‍ക്കാനാണ് പ്രിന്‍സിപ്പാള്‍ ശ്രമിച്ചത് ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സുധീഷ് എന്ന അധ്യാപകനെതിരെ നേരത്തേയും സമാന സ്വഭാവമുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം അധ്യാപകനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ അധ്യാപകനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.

© 2024 Live Kerala News. All Rights Reserved.