കൊറിയ: ഉത്തരകൊറിയയില്‍ നടത്തിയ ആണവ പരീക്ഷണം വിജയകരമെന്നു ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനിടെ ദക്ഷിണകൊറിയയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയിരുന്നു.അതിനു പിന്നാലെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമാണെന്ന് ഉത്തരകൊറിയയും പ്രഖ്യാപിച്ചു. അമേരിക്കയ്‌ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് പരീക്ഷണം നടത്തിയതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. ഇതുവരെ മൂന്നു ആണവ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. മുന്‍ പരീക്ഷണങ്ങള്‍ നടന്ന പ്രദേശത്തുനിന്നും 50 കിലോമീറ്റര്‍ അകലെയൊണ് ഉത്തരകൊറിയ പുതിയ പരീക്ഷണം നടത്തിയത്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.