പോലീസ് വേഷത്തിൽ വീണ്ടും സുരേഷ് ഗോപി

ആനുകാലിക രാഷ്ട്രീയ പാശ്ചാത്തലത്തിൽ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തിലാണ് സുരേഷ്ഗോപി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നത് . ബൊനിറ്റാ ഫിലിംസിന്‍റെ ബാനറിൽ ജഗദീശ് ചന്ദ്രനും മല്ലികയും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത് .എഡിജിപി രവി വർമൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സുകന്യഈ സിനിമയിൽ വിവാദ നായിക സരിതാനായർക്ക് സാമ്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നും സൂചനയുണ്ട് . ചിത്രത്തില്‍ മൂന്നു നായികമാരുണ്ട്. വിജയരാഘവൻ, സിദിഖ്, സായ് കുമാർ, രൺജിപണിക്കർ, വിജയകുമാർ, ബിജു പപ്പൻ, പി. ശ്രീ കുമാർ, സുരാജ് വെഞ്ഞാറമൂട് , അപർണ നായർ, രാജ്മോഹൻ ഉണ്ണിത്താൻ, സുനില്‍ സുഗദ, ഗൗരി നന്ദ എന്നിവരും അഭിനയിക്കുന്നു. രാജേഷ് ജയരാമിന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം- സഞ്ജീവ് ശങ്കര്‍. ഈ മാസം ചിത്രീകരണം ആരംഭിക്കും.

© 2024 Live Kerala News. All Rights Reserved.