തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതി വാങ്ങിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി.

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതി വാങ്ങിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി. ഓസ്‌ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒപ്പിടുകയായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.

പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഈ വിഷയത്തില്‍ ഇടപ്പെട്ടത്. എല്ലാ പൂരപ്രേമികള്‍ക്കും ഭംഗിയായി പൂരം കാണാമെന്നും സുരേഷ്‌ഗോപി തൃശൂരില്‍ പറഞ്ഞു.

‘വളരെ പരിപൂര്‍ണമായി എല്ലാ മര്യാദകളോടുംകൂടി വെടിക്കെട്ടിന്റെ അണുവിടവ്യത്യാസമില്ലാതെ പൂരം പൂര്‍ണരൂപത്തില്‍ സ്‌പെഷ്യല്‍ എഡിഷനായി 2022 മെയ് മാസത്തില്‍ കാഴ്ചവയ്ക്കാന്‍ തൃശൂര്‍കാര്‍ക്ക് സാധിക്കും’ അദ്ദേഹം പറഞ്ഞു.

മെയ് പത്തിനാണ് തൃശൂര്‍ പൂരം. കേന്ദ്ര ഏജന്‍സിയായ ‘പെസോ ‘ ആണ് തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്തും.

© 2023 Live Kerala News. All Rights Reserved.