ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി : വിഷുക്കൈനീട്ടവും വിഷുകാര്‍ഡും കണിക്കൊന്നയും നല്കിയത് ആയിരത്തിലധികം പേര്‍ക്ക്

ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപി എംപി വിഷുക്കൈനീട്ടം നല്കി. ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്‌എന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരത്തിലധികം പേര്‍ക്ക് എംപി വിഷുക്കൈനീട്ടവും വിഷുകാര്‍ഡും കണിക്കൊന്നയും നല്കി.

മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പരിപാടിയില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കവിത ബിജു, എന്‍. ആര്‍. റോഷന്‍, ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുഭീഷ്, സ്റ്റേറ്റ് കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.

© 2024 Live Kerala News. All Rights Reserved.