ലാന്‍സ് നായിക് ബി. സുധീഷിന്റെ വീട്ടില്‍ നടന്‍ സുരേഷ് ഗോപിയെത്തി ; സുധീഷിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചാണ് താരം മടങ്ങിയത്

കൊല്ലം: സിയാച്ചിനിലെ മഞ്ഞുമലയിടിഞ്ഞതിനെതുടര്‍ന്ന് വീരമൃത്യു വരിച്ച ലാന്‍സ് നായിക് ബി. സുധീഷിന്റെ വീട്ടില്‍ ചലച്ചിത്ര താരം സുരേഷ് ഗോപിയെത്തി. മണ്‍റോതുരുത്തിലെ വീട്ടിലെത്തിയ സുരേഷ് ഗോപി സുധീഷിന്റെ മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിച്ചു. സുധീഷിന്റെ മകള്‍ നാലു മാസം മാത്രം പ്രായമുളള മീനാക്ഷിയെ എടുത്ത് ഓമനിച്ചിട്ടാണ് താരം മടങ്ങിയത്. സുധീഷിന്റെ സംസ്‌കാരത്തിന് എത്തിയ ഉന്നത സൈനികോദ്യോഗസ്ഥര്‍ മീനാക്ഷിക്ക് സല്യൂട്ട് നല്‍കിയുമാണ് സുരേഷ് ഗോപി യാത്രയായത്.

© 2024 Live Kerala News. All Rights Reserved.