വ്യവസ്ഥിതിയോട് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച സോക്രട്ടീസിനോട് വിഷം കുടിക്കാന്‍ പറഞ്ഞിട്ടുണ്ട്; രാജാവ് നഗ്‌നനാണെന്ന് പറഞ്ഞാലും ഏറുകിട്ടും; മുഖ്യമന്ത്രിയെ വീണ്ടും വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്

കൊച്ചി: വ്യവസ്ഥിതിയോട് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച സോക്രട്ടീസിനോട് വിഷം കുടിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും രാജാവ് നഗ്‌നനാണെന്ന് പറഞ്ഞാലും ഏറുകിട്ടുമെന്നും ഡിജിപി ജേക്കബ് തോമസ്്. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചായിരുന്നു ഡിജിപിയുടെ ഒളിയമ്പ്. കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിലും, നായനാര്‍ സര്‍ക്കാരിന്റെ കാലത്തും ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കി അത് നല്ലതാണെന്ന് തിരിച്ചറിഞ്ഞ് തന്നെ പിന്തുണച്ചിരുന്നു. ഞാനൊരു കാര്യം പറഞ്ഞാല്‍ എന്താണോ പറയുന്നത് അത് കണ്ണടച്ച് ചെയ്‌തോ എന്നൊരു പിന്തുണ അവര്‍ തന്നിട്ടുണ്ട്. ഒരു മന്ത്രിയെക്കുറിച്ച് തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍, ആ കക്ഷി പറയുന്നത് താന്‍ കേള്‍ക്കെണ്ടെന്നാ എന്നോട് പറഞ്ഞത്. ഞാന്‍ ചെയ്തത് നല്ലതാണെങ്കില്‍ മന്ത്രി പറയുന്നത് വിട്ടിട്ട് എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്ന മുഖ്യമന്ത്രി ഇവിടെ ഉണ്ടായിരുന്നു എന്ന് മനസിലാക്കിയാല്‍ മതിയെന്നും ജേക്കബ് തോമസ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. എന്റെ കോണ്‍ഫിഡന്‍സ് കൊണ്ട് ഇതിനെ തടുക്കാനുളള ശക്തിയുണ്ടെന്നും ജേക്കബ് തോമസ് പറയുന്നു. ജേക്കബ് തോമസ് എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് നടക്കും. പരിസ്ഥിതി മാനേജ്‌മെന്റിനെക്കുറിച്ചുളള എന്‍വയോണ്‍മെന്റ് മാനെജ്‌മെന്റ്, എംബിഎ പാഠ്യപദ്ധതിയുടെ ഭാഗമായ സ്ട്രാറ്റജിക് മാനെജ്‌മെന്റ് എന്നിങ്ങനെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനമാണ് ഇന്ന് നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.