ജേക്കബ് തോമസിന്റെ ഭാര്യ കുടകില്‍ 151 ഏക്കര്‍ വന ഭൂമി കയ്യേറി?വനഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക വനംവകുപ്പ് ഉത്തരവിറക്കി

ബാംഗ്ലൂര്‍: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വന ഭൂമി കയ്യേറിയെന്ന് ആരോപണം. ജേക്കബ് തോമസിന്റെ ഭാര്യ കര്‍ണാടകയിലെ കുടകില്‍ കൊപ്പാട്ടിയില്‍ 151 ഏക്കര്‍ വന ഭൂമി കയ്യേറിയെന്ന് കര്‍ണാടക വനം വകുപ്പ്. ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സി ജേക്കബിന്റെ പേരിലാണ് ഭൂമി. ഇത് ഒഴിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കഴിഞ്ഞ 27ന് ഭൂമി ഒഴിപ്പിക്കാന്‍ മഡികേരി സബ് ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി രംഗനാഥ് ഉത്തരവിട്ടത്. ഭൂമി 1990ലെ റിസര്‍വ് ഫോറസ്റ്റ് ചട്ടപ്രകാരം വനഭൂമിയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക ഫോറസ്റ്റ് ആക്ടിലെ 64 എ അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ വകുപ്പ് പ്രകാരമാണ് നടപടി. ഒഴിപ്പിക്കല്‍ ഉത്തരവിനെതിരെ കൊടക് ചീഫ് ഫേറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ജേക്കബ് തോസമിന്റെ ഭാര്യയ്ക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 1991ല്‍ 15 ലക്ഷം രൂപയ്ക്ക് ഭാര്യ വാങ്ങിയതാണ് ഭൂമിയെന്നും ഇപ്പോള്‍ 18.12 കോടി രൂപ വലിമതിക്കുമെന്നും ജേക്കബ് തോമസ് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊപ്പാട്ടിയിലെ ഈ ഭൂസ്വത്തില്‍ നിന്നും 35 ലക്ഷം രൂപ വാര്‍ഷിക വരുമാനം ലഭിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. 1901ലെ റിസര്‍വ് ഫോറസ്റ്റ് ചട്ടപ്രകാരം വനംഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുനല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് അധികാരമുള്ളത്. ഡെയ്‌സി ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കൊടകിലെ 151.3 ഏക്കര്‍ ഭൂമി ഈ ഗണത്തില്‍ പെടില്ല. റിസര്‍വ് ഫോറസ്റ്റ് മാപ്പില്‍ ഇത് സ്വകാര്യ ഭൂമിയല്ല. കേന്ദ്ര സര്‍ക്കാര്‍ പതിച്ചു നല്‍കിയിട്ടുമില്ലെന്നും അതുകൊണ്ടുതന്നെ ഇത് കയ്യേറ്റമായാണ് വനം വകുപ്പ് കാണുന്നതെന്നും കൊഡക് ഡിഎഫ്‌സി യെദുകൊണ്ഡലു വ്യക്തമാക്കി. 1998ല്‍ ഈ ഭൂമിയില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു നീക്കിയതായും വനംവകുപ്പ് ആരോപിക്കുന്നു. കേരളത്തിലും കര്‍ണാടകത്തിലും ബന്ധങ്ങളുള്ള തടിക്കച്ചവടക്കാരനുമായി ചേര്‍ന്നാണ് മരം മുറിച്ചു കടത്തിയതെന്നാണ് ആരോപണം.

© 2024 Live Kerala News. All Rights Reserved.