ലൈംഗികതയുടെ മൂടുപടമണിഞ്ഞ ‘ലവ്’ കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല; മികച്ച ദൃശ്യാനുഭവങ്ങളുടെ ത്രീഡി ചിത്രം

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആസ്വാദകരെ ലൈംഗികതയുടെ കൊടുമുടിയിലെത്തിച്ച ചിത്രമാണ് ഗാസ്‌പെര്‍ നോവെ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രംമായ ലവ്. ത്രീഡിയിലൂടെ മികച്ച ദൃശ്യാനുഭവങ്ങളാണ് ചിത്രം സമ്മാനിച്ചത്. ലൈംഗികതമാത്രമുള്ള സിനിമ.. സെന്‍സര്‍ ചെയ്യാത്ത കിടപ്പറ രംഗങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കാണുക വലിയ അത്ഭുതമാണല്ലൊ മലയാളിക്ക്.

10-1449725794-love3d
അറിയപ്പെടുന്ന ഫ്രഞ്ച് സംവിധായകനാണ് ഗാസ്‌പെര്‍ നോവെ. അര്‍ജന്റീനക്കാരനാണ് ഇദ്ദേഹം. ഐ സ്റ്റാന്റ് എലോണ്‍, ഇറിവേഴ്‌സിബിള്‍, എന്റര്‍ ദ വോയിഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ലോകശ്രദ്ധ ആകര്‍ഷിയ്ക്കുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ ലവ് ഏറെ വിവാദത്തില്‍ പെട്ടിരുന്നു. ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തിലെ പല ലൈംഗിക രംഗങ്ങളും കൃത്യമായ കോറിയോഗ്രാഫി തയ്യാറാക്കിയല്ല ചിത്രീകരിച്ചത്. സ്വാഭാവികമായിട്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ഫി എന്ന സിനിമ വിദ്യാര്‍ത്ഥിയുടെ പ്രണയ-ലൈംഗിക ജീവിതമാണ് ‘ലവ്’ എന്ന സിനിമ.

10-1449725843-lovestill

മര്‍ഫിയുടെ കാമുകിയാണ് ഇലക്ട്ര. ലൈംഗികതയുടെ കാര്യത്തില്‍ മര്‍ഫിയെ പോലെ തന്നെയാണ് ഇലക്ട്രയും. ഓമി മര്‍ഫിയ്ക്കും ഇലക്ട്രയ്ക്കും ഇടയിലേയ്ക്ക് കടന്നുവരുന്ന സ്ത്രീയാണ് ഓമി. ഇവരുടെ അയല്‍വാസി. അതിതീവ്രമായ ലൈംഗിക പരീക്ഷണങ്ങള്‍ക്കിടെ മര്‍ഫിയ്ക്കും ഇലക്ട്രയ്ക്കും ഒപ്പം ഓമിയും കിടക്കപങ്കിടുന്നു. മര്‍ഫിയും ഓമിയും തമ്മിലുള്ള ലൈംഗിക ബന്ധം വീണ്ടും തുടരുന്നു. ഒടുവില്‍ ഓമി ഗര്‍ഭിണയാകുന്നു. ഇക്കാര്യം അറിഞ്ഞതോടെ ഇലക്ട്ര മര്‍ഫിയെ ഉപേക്ഷിച്ച് പോകുന്നു. രണ്ട് വര്‍ഷം നീണ്ട ബന്ധം അവസാനിയ്ക്കുന്നു. ഓമി പ്രസവിയ്ക്കും. ഒരു പെണ്‍കുഞ്ഞാണ് ഉണ്ടാവുക. ഇതോടെ ഓമിയും മര്‍ഫിയും ജീവിതം ഒരുമിപ്പിച്ചു. അപ്രതീക്ഷിതമായി ഇലക്ട്രയുടെ മാതാവ് മര്‍ഫിയെ വിളിയ്ക്കുന്നു. ജീവിതം തകര്‍ന്ന അവസ്ഥായിലാണ് ഇലക്ട്രയെന്ന് അറിയിക്കുന്നു. ഇതോടെ തന്റെ പഴയ പ്രണയ- ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഓര്‍മകളിലേക്ക് മടങ്ങുകയാണ് മര്‍ഫി.

10-1449725813-love3d5

സിരകളെ ചൂടുപിടിപ്പിക്കുന്ന കിടപ്പറ രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. മര്‍ഫിയും ഇലക്ട്രയും ചേര്‍ന്നുള്ള ഒരു രംഗം. ലൈംഗിക രംഗങ്ങളാണ് പല സന്ദര്‍ഭങ്ങളിലും ചിത്രത്തില്‍ കടന്നുവരുന്നത്. സിനിമയിലെ രണ്ട് നായികമാരും പുതുമുഖങ്ങളാണ്. അയോമി മയോക്ക് ആണ് ഇലക്ട്രയെ അവതരിപ്പിച്ചത്. ഓമിയായി വേഷമിട്ടത് ക്ലാര ക്രിസ്റ്റിനും. കാള്‍ ഗ്ലൂസ്മാനാണ് മര്‍ഫിയായി വെള്ളിത്തിരയില്‍ എത്തിയത്. ലെംഗിക രംഗങ്ങള്‍ അതിര് വിട്ടപ്പോള്‍ പലരും തീയേറ്റര്‍ വിട്ട് പുറത്തിറങ്ങി. എന്നാല്‍ ചിലര്‍ ആവേശത്തോടെ ചിത്രം ആസ്വദിക്കുന്നുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.