ഐ.എഫ്.എഫ്.കെ: പ്രതിനിധികളുടെ എണ്ണം 15,000 ആക്കിയെന്ന് തിരുവഞ്ചൂര്‍

 

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍(ഐ.എഫ്.എഫ്.കെ) ഈ വര്‍ഷം പ്രതിനിധികളുടെ എണ്ണം 15,000 ആക്കി ഉയര്‍ത്തിയതായി സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കനകക്കുന്നില്‍ സിനിമ കാണാന്‍ പ്രത്യേക ഓപ്പണ്‍ തിയേറ്റര്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ചലച്ചിത്രോത്സവം പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യവും ആലോചിക്കും. ചലച്ചിത്രോത്സവത്തിന് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവല്‍ കോംപ്ലക്‌സ് പഴയ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.