സുക്കര്‍ബര്‍ഗ് അണ്ണനെ നമിക്കിക്കുന്നു; ഫെയ്‌സ് ബുക്കില്‍ നിന്നുകിട്ടുന്ന 99 ശതമാനം ഓഹരിമൂല്യം ജീവകാരുണ്യപ്രവര്‍ത്തനത്തിന്

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിലെ ഒരു മനുഷ്യസ്‌നേഹിയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. വാട്ട് ആപ്പിന്റെ ഉടമസ്ഥതാവകാശംകൂടി ലഭിച്ചതോടെ ഏറെ ശ്രദ്ധേയനായ സുക്കര്‍ബര്‍ഗ് വളരെ സ്വാഗതാര്‍ഹമായൊരു പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഭാര്യ പ്രിസ്‌കില്ല ചാനുമൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫെയ്‌സ്ബുക്കിലെ അവരുടെ 99 ശതനമാനം ഓഹരിയും സംഭാവന ചെയ്യും. കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ് ഇരുവരും തീരുമാനം പ്രഖ്യാപിച്ചത്. മാക്‌സ് എന്നാണ് പെണ്‍കുഞ്ഞിന്റെ പേര്. ഫെയ്‌സ്ബുക്കിലെ ഇരുവരുടെയും 99 ശതമാനം ഓഹരിയുടെ മൂല്യം ഏകദേശം 4500 കോടി ഡോളര്‍ വരും. ലോകം കൂടുതല്‍ സന്തോഷം നിറഞ്ഞതും ആരോഗ്യകരവുമായി കാണാനായുള്ള ആഗ്രഹം മൂലമാണ് തീരുമാനമെന്ന് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് വഴി അറിയിച്ചു. മകളുടെ ജനനത്തോടനുബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ നിന്ന് മൂന്നുമാസത്തെ അവധിയെടുത്തിരിക്കുകയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അദേഹത്തിന്റെ തീരുമാനം എല്ലാവരും സ്വാഗതം ചെയ്തിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.