പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ് എന്നിവര്‍ക്ക് സരിതയുമായി നേരിട്ട് ബന്ധം; ടീം സോളാര്‍ സാമ്പത്തിക ഇടപാടില്‍ ഇവര്‍ ഇടപെട്ടിരുന്നതായും ബിജുരാധാകൃഷ്ണന്‍

കൊച്ചി: പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ് എന്നിവര്‍ക്ക് സരിതയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ബിജുരാധാകൃഷ്ണന്‍. മൂന്ന് എംഎല്‍എമാരും ടീം സോളാറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി ബിജു രാധാകൃഷ്ണന്റെ മൊഴി. രശ്മി വധക്കേസില്‍ തനിക്ക് പരമാവധി ശിക്ഷ വാങ്ങിത്തരുവാന്‍ ഈ മൂന്നുപേരുള്‍പ്പെടെയുളള എട്ടംഗസംഘം കൊല്ലം യാത്രിനിവാസില്‍ ഗൂഡാലോചന നടത്തിയതായും ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. സോളാര്‍ ഉത്പന്നങ്ങളുടെ ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ടീം സോളാറിന്റെ ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഈ മുന്ന് എംഎല്‍എമാരും സാമ്പത്തിക സഹായങ്ങള്‍ കൈപ്പറ്റിയിരുന്നതായും ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതടക്കമുളള എല്ലാ തെളിവുകളും പുനര്‍വിചാരണ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജിക്കൊപ്പം നല്‍കുമെന്നും ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.