തിരുവിഴാംകുന്ന് വനമേഖലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അവ്യക്തത തുടരുന്നു

പാലക്കാട്: മണ്ണാര്‍ക്കാടിന് സമീപം തിരുവിഴാംകുന്ന് വനമേഖലയില്‍ മാവോയിസ്റ്റുകളുമായി പൊലീസ് ഏറ്റുമുട്ടല്‍ നടന്നതായി പറയുമ്പോഴും അവ്യക്ത തുടരുന്നു.പ്രദേശത്തെ അമ്പലപ്പാറ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ വന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ തെരച്ചലിനിടയിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു. മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതായും ഈ ഘട്ടത്തില്‍ തിരിച്ച് വെടിവെച്ചുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. 15 തവണ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. വെടിയുതിര്‍ക്കുന്നതിനപ്പുറം ഇത് മാവോയിസ്റ്റുകളാണോ വേട്ടക്കാരാണോയെന്നൊന്നും പൊലീസിന് വ്യക്തമല്ല. ഈ മേഖലയില്‍ വേട്ടസംഘം സജീവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വയനാട്ടിലെ ചാപ്പകോളനി, അട്ടപ്പാടി തുടങ്ങിയ ഇടങ്ങളില്‍ മുമ്പും വെടിവെപ്പുണ്ടായതായി പൊലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് അമ്പലപ്പാറ കോളനിയില്‍ മാവോയിസ്റ്റുകളെത്തിയതെന്ന കോളനിവാസികള്‍ അറിയിച്ചത്. സ്ത്രീകളടക്കം നാല് പേരാണ് കോളനിയില്‍ വന്നതെന്നും ആഹാരസാധനങ്ങള്‍ വാങ്ങി തിരിച്ചുപോയെന്നുമാണ് കോളന വാസികള്‍ പറയഞ്ഞത്. ഇതേ തുടര്‍ന്നായിരുന്നു പൊലീസിന്റെ പരിശോധന. അഗളി സിഐ ദേവസ്യയുടെ നേതൃത്വത്തിലാണ് ഈ പ്രദേശത്ത് പൊലീസ് തെരച്ചില്‍ നടത്തുന്നത്. എന്നാല്‍ 15 തവണ വെടിവെപ്പുണ്ടായിട്ടും പൊലീസിനോ എതിര്‍ഭാഗത്തുള്ളവര്‍ക്കോ പരിക്ക് പോലും റിപ്പോര്‍ട്ട് ചെയ്യാത്തതാണ് സംശയം ജനിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.