സൈലന്‍വാലിയില്‍ 17 അംഗ മാവോയിസ്റ്റ് സംഘം തമ്പടിച്ചതായി പൊലീസ്;തമിഴ്‌നാട്‌ ക്യൂബ്രാഞ്ചിന്റേതാണ് കണ്ടെത്തല്‍; വയനാട് സ്വദേശി സോമനും സംഘത്തില്‍

പാലക്കാട്: സൈലന്റ് വിലി വനമേഖലയില്‍ 17 അംഗ മാവോയിസ്റ്റ് സംഘം തമ്പടിച്ചതായുള്ള റിപ്പോര്‍ട്ട് തമിഴ്‌നാട് ക്യൂബ്രാഞ്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് കല്‍പ്പറ്റ സ്വദേശി സോമന്‍, കൃഷ്ണമൂര്‍ത്തി, പ്രഭ, രജിത, ചന്ദ്രശേഖര്‍ ഗൊരൈവാള്‍, ഷിനോജ്, ഗൗഡയുടെ ഭാര്യ റീന എന്നിവര്‍ ഇപ്പോള്‍ വനമേഖലയിലുള്ളതായാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. കൂടാതെ വിക്രം ഗൗഡ, അനിത, ഗോപാലകൃഷ്ണ, കന്യാകുമാരി എന്ന സുവര്‍ണ, ലത എന്ന മുന്നഗാരു, മഹാലിംഗ, മഹേഷ് എന്ന ജയണ്ണ, സുന്ദരി എന്നിങ്ങനെ പത്തുപേരും സ്ഥലത്തെത്തിയതായാണ് വിവരം.
പ്രഭ, രജിത, റീന, കന്യാകുമാരി എന്നീ നാല് സ്ത്രീകളെക്കൂടാതെ മലമ്പുഴ സ്വദേശിനിയും സംഘത്തിലുള്ളതായി സ്ഥിരീകരണമുണ്ട്.

maio

ഒന്നരമാസംമുന്‍പ് അട്ടപ്പാടിയിലെ കടുകുമണ്ണയില്‍ പോലീസുമായി ഏറ്റുമുട്ടലിലേര്‍പ്പെട്ട മാവോവാദികള്‍ വിക്രം ഗൗഡയുടെയും വയനാട്‌സ്വദേശി സോമന്റെയും നേതൃത്വത്തില്‍ രണ്ടുസംഘങ്ങളായി രക്ഷപ്പെട്ടിരുന്നു. പിന്നീട് മറ്റുസംഘങ്ങളോടൊപ്പമെത്തി മൂന്നുസംഘങ്ങളാവുകയായിരുന്നു. നാല്, ആറ്, ഏഴ് എന്നിങ്ങനെയാണ് മൂന്നുസംഘങ്ങളുടെയും അംഗസംഖ്യ. വിക്രം ഗൗഡയുടെ സംഘത്തില്‍ സുന്ദരി, ഗോപാലകൃഷ്ണ എന്നിവരുണ്ട്. എല്ലാസംഘങ്ങള്‍ക്കും യന്ത്രത്തോക്കുകളും അത്യാധുനിക ആശയവിനിമയോപാധികളും കൈവശമുണ്ടെന്നും പൊലീസ് പറയുന്നു. ഒരാഴ്ചമുമ്പ്് മൈലമ്പാടത്തെത്തിയ അഞ്ചംഗസംഘത്തില്‍ ഒരുസ്ത്രീയും നാല് പുരുഷന്മാരുമാണുണ്ടായിരുന്നത്. തൊട്ടടുത്തദിവസം തത്തേങ്ങലത്തെത്തിയതും ഇതേ സംഘമായിരുന്നു. എന്നാല്‍, അമ്പലപ്പാറയിലെത്തിയ നാലുപേരില്‍ രണ്ടുസ്ത്രീകളുണ്ടായിരുന്നു. അമ്പലപ്പാറ വനത്തില്‍ പോലീസുമായി ഏറ്റുമുട്ടിയ സംഘത്തില്‍ പത്തോളം പേരാണുണ്ടായിരുന്നത്. ഇവര്‍ക്കായി ശക്തമായ തിരച്ചിലാണ് നടക്കുന്നത്. കേരളത്തില്‍ മൂന്ന് ദളങ്ങളായാണ് സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പാലക്കാട് അട്ടഭാഗി മേഖലയില്‍ ഭവാനിദളവും മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ നാടുകാണിദളവും വയനാട് കോഴിക്കോട് മേഖലയില്‍ കബനീദളവുമാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ചോ ഏഴോ സംഘങ്ങളായാണ് ഇവരുടെ സഞ്ചാരമെന്നും പൊലീസ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.