ഇതാണോ ഗുജറാത്ത് മോഡല്‍ വികസനം; ഗുജറാത്തില്‍ 15 ലക്ഷം കുട്ടികള്‍ സ്‌കൂളിന്റെ പടിപോലും കണ്ടിട്ടില്ല; നരേന്ദ്രമോഡിയുടെ വികസനമാണോ മാതൃകയാക്കേണ്ടത്?

അഹമ്മദാബാദ്: നരേന്ദ്രമോഡി ഗുജറാത്തില്‍ നടപ്പാക്കിയ വിസനമാണോ മാതൃകയാക്കേണ്ടത്? അവിടെ സ്‌കൂളിന്റെ പടിപോലും കാണാത്ത കുട്ടികളുടെ കണക്ക് പരിശോധിക്കുമ്പോള്‍ 14.93 വരും. ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരിത് അറിയേണ്ടതുണ്ട്.
ഗുജറാത്തില്‍ വിദ്യാഭ്യാസ കാര്യത്തില്‍ വികസനം എന്ന വാക്കിമ്പോലും വിലയില്ലാതായിരിക്കുന്നു. 6നും 18നും ഇടയിലുള്ള 14.93 ലക്ഷം കുട്ടികള്‍ സ്‌കൂളിന്റെ പടി കണ്ടിട്ടുപോലുമില്ലെന്നതാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരം. സെന്‍സസ് കണക്ക് പ്രകാരം 9.63% കുട്ടികള്‍ പഠനത്തിനായി ഗുജറാത്തിലെ സ്‌കൂളുകളില്‍ ഒരിക്കല്‍ പോലും എത്തിയിട്ടില്ല. ആറ് വയസിനും 18 വയസിനും മധ്യേ പ്രായമുള്ള ഭാവിതലമുറയ്ക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. 1.55 കോടി വിദ്യാര്‍ത്ഥികളാണ് ഇതേ പ്രായത്തിനിടയില്‍ ഗുജറാത്തിലുള്ളത്. ഇന്ത്യയില്‍ 33.33 കോടി വിദ്യാര്‍ത്ഥികളാണ് 618 പ്രായത്തിനിടയില്‍ ഉള്ളത്. ഇവരില്‍ 4.40 കോടി പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലെന്നാണ് കണക്ക്.

10 വര്‍ഷക്കാലമായി ശാല പ്രവേശ് ഉത്സവ് എന്ന പേരില്‍ ഗുജറാത്തിലാകമാനം പ്രവേശനോല്‍സവം സംഘടിപ്പിച്ചിട്ടും കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സജ്ജരാക്കാനാവാത്ത അവസ്ഥയാണ് ഗുജറാത്തിലുള്ളത്. 53% സ്ത്രീകള്‍ക്കും പ്രാഥമിക വിദ്യാഭ്യാസമില്ല. കഴിഞ്ഞ 11 വര്‍ഷമായി 6 വയസുവരെയുള്ള എല്ലാ കുട്ടികളേയും സ്‌കൂളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വാദമാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ നേര്‍ വിപരീതമാണ് രേഖകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയാണ് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്നത്. താഴെതട്ടില്‍ വികസനത്തിന്റെയോ സാമൂഹ്യപരമായ മാറ്റത്തിന്റയോ കാറ്റുവീശിയില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

© 2024 Live Kerala News. All Rights Reserved.