ജമ്മുകാശ്മീരിലെ സൈനിക ക്യാമ്പ് ഭീകരവാദികള്‍ ആക്രമിച്ചു; സൈന്യം തിരിച്ചടിച്ചു

ടങ്ധര്‍: ജമ്മു കാശ്മീരിലെ ടാങ്ധറിലുള്ള സൈനിക ക്യാമ്പിന് നേരെ രാവിലെ 7.40 ഓടെയാണ് ഭീകരാക്രണം ഉണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപമുളള സൈനിക ക്യാമ്പില്‍ എത്തിയ നാലോളം ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ ഗ്രനേഡുകളും പ്രയോഗിച്ചു. ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം വെടിവെയ്പ് തുടര്‍ന്നു്. സംഭവസമയം 80-ഓളം സൈനികര്‍ ക്യാമ്പിലുണ്ടായിരുന്നു്. എന്നാല്‍ കാഷ്വാലിറ്റീസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവിടെനിന്നും 100 കിലോ മീറ്റര്‍ അകലെയുളള കുപ്‌വാരയില്‍ രണ്ടാഴ്ച മുന്‍പും ഭീകരാക്രമണം ഉണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ മുപ്പത്തെട്ടുവയസുകാരനായ ആര്‍മി കേണല്‍ സന്തോഷ് മഹാദിക്ക് കൊല്ലപ്പെട്ടിരുന്നു. രണ്ടാഴ്ച്ചയായി ജമ്മു-കാശ്മീര്‍ അതിര്‍ത്തി മേഖലയില്‍ ഭീകരാക്രമണം വ്യാപകമായിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.