പാകിസ്താനില്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു; 50ഓളം പേര്‍ക്ക് പരിക്ക്

പെഷവാര്‍: പാകിസ്താനിലെ ബച്ഛാ ഖാന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെയ്പിലും സ്‌ഫോടനത്തിലും ഏഴു പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്ക്.സര്‍വകലാശാലയിലേക്ക് ഇരച്ചു കയറിയ തീവ്രവാദികള്‍ ക്ലാസുകളിലും ഹോസ്റ്റല്‍ മുറികളിലും കയറി വെടിയുതിര്‍ക്കുകയായിരുന്നു. പത്തോളം തീവ്രവാദികളാണ് ക്യാംപസില്‍ പ്രവേശിച്ചതെന്നാണ് വിവരം.3000ത്തോളം വിദ്യാര്‍ഥികള്‍ ക്യാംപസിലുണ്ടായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ കൊളേജ് കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

© 2023 Live Kerala News. All Rights Reserved.