മലേഷ്യ, സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ശനിയാഴ്ച യാത്രതിരിക്കും.

 

മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ഇന്ത്യ സമ്മേളനത്തിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. തുടര്‍ന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി അദ്ദേഹം മലേഷ്യയിലേക്ക് പോകും.ആഗോളഭീഷണിയായി വളരുന്ന ഭീകരതയ്‌ക്കെതിരെയുള്ള നടപടികള്‍ക്കായിരിക്കും ഇന്ത്യ മുന്‍തൂക്കം നല്‍കുകയെന്ന്! വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി അനില്‍ വാധ്വ അറിയിച്ചു. പ്രതിരോധ, സുരക്ഷാ മേഖലകളില്‍ മലേഷ്യയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കും പ്രധാനമന്ത്രി നേതൃത്വം നല്‍കും.

© 2024 Live Kerala News. All Rights Reserved.