റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ വാദം പൂര്‍ത്തിയായി; വിധി ഉടന്‍ പ്രഖ്യാപിക്കും

റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ശരിവയ്ക്കുന്നത് സംബന്ധിച്ചും റിപ്പര്‍ ജയാനന്ദന്‍ നല്കിയ അപ്പീലിലും ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി.ഏഴു പേരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ 23 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍.നെടുമ്പള്ളില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്ത കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നാണ് ജയാനന്ദനെ 2011 ഒക്ടോബര്‍ 28ന് വധ ശിക്ഷയ്ക്ക് വിധിച്ചത് 23 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. കണ്ണൂര്‍, തിരുവനന്തപുരം, വിയ്യൂര്‍ ജയിലുകളില്‍ നിന്ന് ചാടിപ്പോയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.കെ.ടി.ശങ്കരന്‍, ബാബു മാത്യു പി ജോസഫ് എന്നിവരങ്ങുന്ന ഡിവിഷന്‍ ബഞ്ചിലായിരുന്നു വാദം.

© 2024 Live Kerala News. All Rights Reserved.