അനധികൃത സ്വത്തുകേസില്‍ കെജിബിക്കെതിരെ തെളിവില്ലെന്ന് കേന്ദ്രം

 

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കെജിബിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കെ.ജി ബാലകൃഷ്ണന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

കെജിബിക്കെതിരെ ക്രിമിനല്‍ അന്വേഷണം ആവശ്യമില്ലെന്നും ഇത്തരം കേസുകളില്‍ സിബിഐ അന്വേഷണം തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ കെ.ജി ബാലകൃഷ്ണനും ബന്ധുക്കളും അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിച്ചു എന്നുകാട്ടി പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.