എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

 

തിരുവനന്തപുരത്തും കൊല്ലത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് ആനാട് വഞ്ചുവം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥി ഷമീമിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ഷെമീമിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് കൊല്ലം ജില്ലയിലെ പെരിനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ അജ്ഞാതസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. 18-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ലെറ്റസ് ജെറോമാണ് ആക്രമണത്തിനിരയായത്. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്.

© 2024 Live Kerala News. All Rights Reserved.