കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ നിന്ന് വന്‍തോതിലുള്ള ആയുധശേഖരം പിടിച്ചെടുത്തു. 32 ബോംബുകളും 12 വടിവാളുകളും ഉള്‍പ്പടെയുള്ള ആയുധ ശേഖരമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്ത് റെയ്ഡ് തുടരുകയാണ്.
തിരഞ്ഞെടുപ്പ് സമയമായതിനാല്‍ കണ്ണൂരിലെ സംഘര്‍ഷ മേഖലകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ന് ആയുധശേഖരം പിടിച്ചെടുത്തത്.
അതെസമയം ആയുധം പിടിച്ചെടുത്തത് സിപിഎം ശക്തികേന്ദ്രങ്ങളില്‍ നിന്നാണെന്ന് ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന് ആരോപിച്ചു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സൂക്ഷിച്ചവയാണിതെന്നും അദ്ദേഹം പറഞ്ഞു.