ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കാന്‍ കെപി ശശികല ടീച്ചര്‍ ലണ്ടനിലെത്തി

ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കാന്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍ ലണ്ടനിലെത്തി . ഹീത്രു വിമാനത്താവളത്തിലെത്തിയ ടീച്ചറെ ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സ്വീകരിച്ചു

11140255_1084787781549987_337126426707200362_n

 

 

വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ മെയ് മാസം 31 നു ഞായറാഴ്ചയാണ് ഒന്നാമത് ഹിന്ദുമത പരിഷത്ത് ആരംഭിക്കുന്നത്. ചടങ്ങില്‍ സംബന്ധിക്കേണ്ട ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ മാറ്റം വരുത്തുവാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരവസരത്തില്‍ മാത്രമേ എത്തുകയുള്ളൂവെന്നും ഭാരവാഹികള്‍ അറിയിച്ചു.

ശശികല ടീച്ചര്‍ക്ക് ബ്രിട്ടന്‍ വിസ നിഷേധിച്ചതായുള്ള വ്യാജ വാര്‍ത്ത നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടിരുന്നു . എന്നാല്‍ ഇത് തെറ്റാണെന്നും ടീച്ചര്‍ക്ക് വിസ നേരത്തെ തന്നെ കിട്ടിയതാണെന്നും സംഘാടകര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു

© 2024 Live Kerala News. All Rights Reserved.