ബലാത്സംഗ ശ്രമം ഭര്‍ത്താവിനും കുഞ്ഞിനൊപ്പം ഓടുന്ന ട്രയിനില്‍ നിന്ന് യുവതി പുറത്തേക്കു ചാടി

കൊല്‍ക്കത്ത: മദ്യപിച്ച് എത്തിയ സംഘം ബലാല്‍സംഗ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം യുവതി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്കു ചാടി. കിഴക്കന്‍ ബംഗാളിലാണ് സംഭവം.27 കാരിയായ യുവതിയാണ് 10 മാസം പ്രായമുളള കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം ട്രെയിനില്‍ നിന്നും ചാടിയത്.

കുച്ച്ബഹാര്‍ സ്വദേശികളായ ദമ്പതികള്‍ ഗാസിയാബാദില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. 10 ഉം 12 ഉം പേരടങ്ങുന്ന ഒരു സംഘം യുവാക്കള്‍ യാത്രയുടെ തുടക്കം മുതല്‍ തന്നെ മദ്യലഹരിയില്‍ യുവതിയെ ശല്യം ചെയ്തിരുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും സിലിഗുരിയില്‍ ഇറങ്ങിയതോടെ ഇവര്‍ കൂടുതല്‍ അക്രമാസക്തരാവുകയായിരുന്നു. ആര്‍പിഎഫ് സുരക്ഷാഭടന്‍മാരും സിലിഗുരിയില്‍ ഇറങ്ങിയതായി പറയുന്നു.

ദമ്പതികള്‍ ഹസിമാര റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി ഗാര്‍ഡിനോട് പരാതിപ്പെട്ടെങ്കിലും 35 കിലോ മീറ്റര്‍ സാ അകലെയുളള ആലിപ്പുര്‍ദാര്‍ സ്റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതിനെത്തുടര്‍ന്നു കമ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചു കയറിയെങ്കിലും ചെറുപ്പക്കാരുടെ ശല്യം കൂടി. അവര്‍ ബലാല്‍സംഗ ശ്രമം നടത്തി. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം യുവതിയെ മാനഭംഗപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സഹിക്ക വയ്യാതെയാണ് ഇവര്‍ ട്രെയിനില്‍ നിന്നും ചാടിയത്.

ആലിപ്പൂര്‍ദാര്‍ റെയില്‍വേ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവര്‍ ഇപ്പോള്‍.  സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

© 2024 Live Kerala News. All Rights Reserved.