കൊച്ചി: കൊച്ചി നഗരസഭാ കൗണ്‍സില്‍ നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. പ്രതിപക്ഷം കൗണ്‍സില്‍ തടസപ്പെടുത്തുന്നതിനെത്തുടര്‍ന്നാണു പോലീസ് സംരക്ഷണമേര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഫോര്‍ട്ടുകൊച്ചി ബോട്ടു ദുരന്തവുമായി ബന്ധപ്പെട്ടുളള അന്വേഷണത്തെച്ചൊല്ലിയാണു പ്രതിപക്ഷം സമരം നടത്തുന്നത്. ഇതേത്തുടര്‍ന്ന്, കഴിഞ്ഞ ദിവസം മേയറെ പ്രതിപക്ഷം ഉപരോധിച്ചിരുന്നു. പ്രതിപക്ഷ സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല.