പരീക്ഷയില്‍ തോറ്റത് മറച്ചുവെച്ചു കോളേജ് ഇലക്ഷനിൽ മത്സരിച്ചു: എസ്എഫ്‌ഐ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പരീക്ഷയില്‍ തോറ്റത് മറച്ചുവെച്ച എസ്എഫ്‌ഐ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി മത്സരിച്ച എസ്എഫ്‌ഐ നേതാവ് എസ്എം ആദര്‍ശിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഹൈക്കോടതി റദ്ദാക്കിയത്.

പരീക്ഷയില്‍ തോറ്റത് മറച്ചുവെച്ച് ആദര്‍ശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രതിനിധികള്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ഉത്തരവ്. എസ്എം ആദര്‍ശ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ പാസായിരുന്നില്ലായെന്നാണ് പരാതി.

© 2024 Live Kerala News. All Rights Reserved.