സച്ചിന് വീരാട് കോലിക്കൊപ്പം കളിക്കണം അതിനാകുമെന്നു തോന്നുന്നില്ലയെന്ന് കോലി

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ടീമില്‍ കളിക്കാന്‍ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും ആഗ്രഹം. ഹേ, കോഹ്‌ലി, എനിക്കും കളിക്കണം, സച്ചിന്‍ ട്വീറ്റ് ചെയ്തു. ഉടന്‍ വന്നു കോഹ്‌ലിയുടെ മറുപടി നിങ്ങള്‍ അതിനായില്ല, പാജീ… പരസ്പരം തമാശയോടെ താരങ്ങള്‍ ട്വിറ്ററില്‍ നടത്തിയ പോസ്റ്റുകളുടെ അര്‍ഥമറിയാതെ ആരാധകരും കുഴങ്ങി. എന്തായാലും സാമൂഹ മാധ്യമങ്ങളില്‍ പാറിപ്പറന്നു നടക്കുകയാണ് സച്ചിന്‍ കോഹ്‌ലി ട്വീറ്റുകള്‍.

സംഭവമിതാണ് ഇന്റര്‍നാഷനല്‍ പ്രീമിയര്‍ ടെന്നിസ് ലീഗ് ടീമായ യുഎഇ റോയല്‍സിന്റെ സഹ ഉടമയായതോടെയാണ് ടെന്നിസ് കളിയോടുള്ള തന്റെ ആഗ്രഹം സച്ചിന്‍ തമാശ രൂപേണ പ്രകടിപ്പിച്ചത്. ടെന്നിസ് ഇതിഹാസവും സച്ചിന്റെ സുഹൃത്തുമായ റോജര്‍ ഫെഡററും യുഎഇ റോയല്‍സ് ടീമിലുണ്ട്.

ലീഗിന്റെ യുഎഇ ലെഗ് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 14 മുതല്‍ 16 വരെ നടക്കും. ”ഏറെ താല്‍പര്യത്തോടെയാണു ഞാന്‍ ടെന്നിസ് ഇഷ്ടപ്പെട്ടത്. അതുകൊണ്ടു തന്നെ പ്രഫഷനല്‍ ടെന്നിസ് ലീഗിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ ആരാധനാപാത്രമായ റോജര്‍ ഫെഡറര്‍ കളിക്കുന്ന ടീമിന്റെ പങ്കാളിത്തവും ഏറെ ആഹ്ലാദിപ്പിക്കുന്നു.”– യുഎഇ ടീം അവതരണച്ചടങ്ങില്‍ കോഹ്‌ലി പറഞ്ഞു.

രണ്ടാം എഡിഷനില്‍ ലീഗില്‍ അഞ്ചു ടീമുകളായി. ജപ്പാന്‍ വാരിയേഴ്‌സ്, ഇന്ത്യന്‍ എയ്‌സസ്, യുഎഇ റോയല്‍സ്, ദി ഫിലിപ്പീന്‍ മാവ്‌റിക്‌സ്, സിംഗപ്പൂര്‍ സ്ലാമേഴ്‌സ് എന്നിവയാണു ടീമുകള്‍.

© 2024 Live Kerala News. All Rights Reserved.