കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍

 

കാസര്‍ക്കോട്: എരിയാലില്‍ സ്ഥിതിചെയ്യുന്ന കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഇയാള്‍ കവര്‍ച്ചക്കാരുടെ സഹായിയാണെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും അറിയാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബാങ്കില്‍ കവര്‍ച്ചാ സംഘം ജീവനക്കാരെ ബന്ദികളാക്കി 13 ലക്ഷം രൂപയും 20 കിലോ സ്വര്‍ണവും കവര്‍ന്നത്. കവര്‍ച്ച തടയാന്‍ ശ്രമിച്ച ഒരു ബാങ്ക് ജീവനക്കാരിയെ അക്രമികള്‍ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. ദേശീയപാതയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ബാങ്കില്‍ പട്ടാപകലായിരുന്ന കവര്‍ച്ച. ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ബാങ്കില്‍ ഇടപാടിനായെത്തിയവരുടെ സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നെടുത്തു

© 2024 Live Kerala News. All Rights Reserved.