പിഞ്ചു കുഞ്ഞുമായി കാറില്‍ സഞ്ചരിച്ച മാതാപിതാക്കളെ പൊലീസ് വെടിവച്ച് കൊന്നു. ശനിയാഴ്ചയാണ് സംഭവം.പിഞ്ചു കുഞ്ഞുമായി കാറില്‍ സഞ്ചരിച്ച മാതാപിതാക്കളെ വിര്‍ജീനിയ ബീച്ച് പൊലീസാണ് വെടിവച്ച് കൊന്നത് ഇന്തിയ കേജെര്‍, ആഞ്ചലോ പെറി എന്നിവരാണ് മരിച്ചത്. സംഭവസമയത്ത് ഇവരുടെ ആറ് മാസം പ്രായമുള്ള മകന് കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിന് പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് വിര്‍ജീനിയ ബീച്ച് പൊലീസ് തലവന്‍ ജിം സെര്‍വാര പറഞ്ഞു.