അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍വെടിവയ്പ്പ്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്നലെ രാത്രിയാണ് പാക്കിസ്ഥാന്‍ വെ!ടിയുതിര്‍ത്തത്. പ്രകോപനമില്ലാതെ പാക്ക് സൈന്യം അക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ആര്‍ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തി സുരക്ഷ സേനയുടെ തലവന്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ അക്രമണം ഉണ്ടായിരിക്കുന്നത്. അഞ്ചു ദിവസത്തെ ചര്‍ച്ചയാണ് ഡല്‍ഹിയില്‍ നടക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കൂടാതെ നുഴഞ്ഞുകയറ്റ ശ്രമം, കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് സൂചന. യോഗം 13ന് അവസാനിക്കും.

© 2024 Live Kerala News. All Rights Reserved.