കേരളത്തില്‍ ഒരു ദിവസം അഞ്ചു ബലാത്സംഗം നടക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: 2015 ലെ ആറുമാസങ്ങള്‍ കഴിയുമ്പോള്‍ സംസ്ഥാനത്ത് പൊലീസെടുത്ത ബലാത്സംഗ കേസുകള്‍ 886. ഇതില്‍ തന്നെ 322 കേസുകളില്‍ ബലാത്സംഗത്തിന് ഇരയായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണെന്ന് കേരള പൊലീസിന്റെ തന്നെ കണക്കുകള്‍ പറയുന്നു. ഈ കണക്ക് പ്രകാരം ശരാശരി കേരളത്തില്‍ 5 ബലാത്സംഗ കേസുകള്‍ എങ്കിലും റജിസ്ട്രര്‍ ചെയ്യപ്പെടുന്നുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക് വെള്ളിയാഴ്ചയാണ് കേരള പൊലീസ് പുറത്തുവിട്ടത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ റജിസ്ട്രര്‍ ചെയ്തിരിക്കുന്നത് 85, മലപ്പുറമാണ് രണ്ടാമത് 64 കേസുകള്‍. 2014 ഇത്തരത്തില്‍ കേരളത്തില്‍ 1,283 കേസുകളാണ് റജിസ്ട്രര്‍ ചെയ്തിരുന്നത്.
ജൂണ്‍വരെയുള്ള 2015ലെ ആറുമാസത്തില്‍ രണ്ട് സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കൊല്ലം 19 കേസുകളാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ പേരില്‍ റജിസ്ട്രര്‍ ചെയ്തിരുന്നത്. സ്ത്രീകളെ തട്ടികൊണ്ടുപോയതുമായി ബന്ധപ്പെട്ട് 76 കേസുകളാണ് സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസത്തിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

© 2024 Live Kerala News. All Rights Reserved.