ഗുഡ്ഗാവിൽ പതിനാറുകാരിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു

ഗുഡ്ഗാവ്∙ പതിനാറുകാരിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തെന്ന് പൊലീസ്. സഹപാഠികളായ നാലുപേരാണ് സംഭവത്തിനു പിന്നിൽ. ഗുഡ്ഗാവിലെ മനേസറിലെ വിദ്യാർഥികളാണ് പെൺകുട്ടിയും പ്രതികളും.

സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെയിലാണ് പെൺകുട്ടിയെ ഇവർ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ കണ്ണ് മൂടിക്കെട്ടിയതിനുശേഷം വാനിലിട്ട് ആൾപ്പാർപ്പില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രായപൂർത്തിയാക്കാത്ത നാലുവിദ്യാർഥികളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയും വീടിനു സമീപം ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടി വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ പൊലീസിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടി. പെൺകുട്ടി ഇവരെ തിരിച്ചറി​ഞ്ഞിട്ടുണ്ട്.

 

കടപ്പാട്:മനോരമ ഓണ്‍ ലൈൻ