വിനോദ് കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ കേസ്‌

മുംബൈ: ഗാർഹിക പീഡനമാരോപിച്ച് വീട്ടുജോലിക്കാരി നൽകിയ പരാതിയിൽ മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കും ഭാര്യ ആൻഡ്രിയയ്ക്കുമെതിരെ കേസ്. ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ചപ്പോൾ തന്നെ ക്രൂരമായി മർദിച്ചുവെന്നും മൂന്നു ദിവസം തടങ്കലിൽ വച്ചുവെന്നുമാണ് വീട്ടുജോലിക്കാരിയുടെ ആരോപണം. പുറത്തുവിട്ടപ്പോളാണ് ഇവർ പരാതി നൽകിയത്. ഇനിയൊരിക്കലും അവിടേക്ക് തിരിച്ചു ചെല്ലില്ലെന്നും ജോലിക്കാരി പറയുന്നു.

കഴിഞ്ഞ രണ്ടുവർഷമായി ശമ്പളം നൽകിയിട്ടില്ലെന്നാണ് ജോലിക്കാരിയുടെ ആരോപണം. കാംബ്ലിയുടെ വീട്ടിൽ തന്നെയാണ് താൻ താമസിച്ചിരുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ കാംബ്ലി ഇതുവരെ തയാറായിട്ടില്ല

© 2024 Live Kerala News. All Rights Reserved.