സി ഇ ടി വിദ്യാര്‍ഥിനിയുടെ മരണം: പ്രതികളെ പിടികൂടാനായില്ല; അന്വേഷണം ശരിയായ ദിശയിലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഇടിയിലെ വിദ്യാര്‍ഥിനിയുടെ മരിച്ച സംഭവത്തില്‍ പ്രതികളെ പോലിസിന് ഇതുവരെയും പിടികൂടാനായില്ല.ഇതുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ പേരിലുള്ള ആര്‍ സി ബുക്ക് പോലിസിന് ലഭിച്ചിരുന്നു. പൂര്‍വ്വ വിദ്യാര്‍ഥിയായ കടവന്ത്ര സ്വദേശി സച്ചിന്റെ ഉടമസ്ഥതയിലാണ് വാഹനം.എന്നാല്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വാര്‍ഡ് വിഭജനം സംബന്ധിച്ച് യുഡിഎഫില്‍ ഭിന്നാഭിപ്രായമില്ലെന്നും ചെന്നിത്തല പറഞ്ഞു. വാര്‍ഡ് വിഭജനത്തില്‍ ലീഗിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. തീരുമാനം യുഡിഎഫ് കൂട്ടായെടുത്തതാണന്നും ചെന്നിത്തല പറഞ്ഞു

© 2024 Live Kerala News. All Rights Reserved.