പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത.. നികുതിയില്ലാതെ ഇനി 45,000 രൂപയുടെ വസ്തുക്കള്‍ കൊണ്ടുവരാം..

ന്യൂഡല്‍ഹി: വിദേശത്തു നിന്ന് ഇനിമുതല്‍ 45,000 രൂപയുടെ വരെ വസ്തുക്കള്‍ നികുതയില്ലാത്തെ കൊണ്ടുവരാം. നിലവില്‍ 35,000 രൂപയായിരുന്നു പരിധി. 25,000 രൂപ കൈവശം കൊണ്ടുവരുന്നതിനും തടസ്സമില്ല. വെളിപ്പെടുത്തിയല്ലാതെ(ഡിക്ലയര്‍ ചെയ്യാതെ) 10,000 രൂപയില്‍ കൂടുതല്‍ കൊണ്ടുവരാന്‍ ഇതുവരെ അനുവദിച്ചിരുന്നില്ല. ധനമന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ’ കസ്റ്റംസ് ബാഗേജ് ഡിക്ലറേഷന്‍’ വ്യവസ്ഥകളാണ് ഈ ഇളവുകള്‍.

45,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള വസ്തുക്കള്‍ കൊണ്ടുവരണമെങ്കില്‍ അധിക മൂല്യത്തിന്റെ 36.05 ശതമാനം നികുതി നല്‍കണം. എങ്കിലും മൂല്യപരിധിയ്ക്ക് മുകളില്‍ ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ കൂടി അനുവദിക്കും. അതായത്, 45,000 രൂപയുടെ വിദേശ തവസ്തുക്കളും ഒരു ലാപ്‌ടോപ്പം നികുതിയില്ലാതെ കൊണ്ടുവരാം.

എന്നാല്‍ ചൈന, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, എന്നിവടങ്ങളില്‍ നിന്ന് 6000 രൂപവരെയുള്ള സാധനങ്ങള്‍ക്കേ നികുതിയിളവ് ലഭിക്കൂ.. സൗജന്യമായി കൊണ്ടുവരാവുന്ന പുകയിലയുടേയും അനുബന്ധവസ്തുക്കളുടേയും എണ്ണവും പകുതിയാക്കിയിട്ടുണ്ട്. 100 സിഗരറ്റും 25 സിഗാറും, 125 ഗ്രാം പുകയിലയുമാണ് ഇനി സൗജന്യമായി കൊണ്ടുവരാവുന്നത്. എല്‍.ഇ.ഡി, എല്‍.സി.ഡി, പ്ലാസ്മ ടിവികള്‍ കൊണ്ടുവരുന്നതിന് 2013 മുതല്‍ 36 ശതമാനം നികുതി ഈടാക്കുന്നുണ്ട്.

വിദേശ വിപണികളില്‍ നിന്ന് താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ടിവികള്‍ ഇന്ത്യയില്‍ വിലകുറച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയായിരുന്ന ഈ നടപടി.

© 2024 Live Kerala News. All Rights Reserved.