ദമ്പതിമാര്‍ ഉണർന്നെണീറ്റപ്പോൾ കിടക്കയിൽ നഗ്നനായി മറ്റൊരു യുവാവ്

മെൽബൺ: രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ആസ്ട്രേലിയൻ ദന്പതിമാരായ ക്രിസും കാത്തിയും സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല, തങ്ങളുടെ കിടക്കയിൽ മൂന്നാമതൊരാൾ കൂടി ഉണ്ടാവുമെന്ന്. കിടക്കയിൽ മറ്റൊരാൾ ഉണ്ടായിരുന്നു എന്നു മാത്രമല്ല അയർലണ്ട് സ്വദേശിയായ അയാൾ പൂർണ നഗ്നനും ആയിരുന്നു.

ന്യൂസൗത്ത് വെയിൽസിലെ മാരൗബ്രയിലായിരുന്നു സിനിമക്കാഥയ്ക്ക് തുല്യമായ ഈ സംഭവം നടന്നത്. ജനാല തുറന്നിട്ടാണ് ദന്പതിമാർ രാത്രി ഉറങ്ങാൻ കിടന്നത്. തങ്ങളുടെ വളർത്തു പൂച്ചയ്ക്ക് പുറത്തിങ്ങി പോകുന്നതിനും തിരികെ വരുന്നതിനും വേണ്ടിയായിരുന്നു ഇത്. പുലർച്ചെ രണ്ടു മണിയോടെ കാത്തി കണ്ണു തുറക്കുകയും ലൈറ്റ് ഇടുകയും ചെയ്തു. പിന്നെ കണ്ട കാഴ്ച കണ്ട് കാത്തി അലറി വിളിച്ചു. തനിക്കും ഭർത്താവിനുമൊപ്പം 25 വയസ് പ്രായമുള്ള യുവാവ് പിറന്ന പടി സുഖമായി കിടന്നുറങ്ങുന്നു. കാത്തിയുടെ അലർച്ച കേട്ട് ഞെട്ടി ഉണർന്ന ക്രിസും ആദ്യമൊന്ന് അന്പരന്നു. ഉടൻ തന്നെ യുവാവിനെ ക്രിസ് ചോദ്യം ചെയ്യാൻ തുടങ്ങി.

എന്നാൽ, ഒന്നും സംഭവിക്കാത്തതു പോലെ യുവാവ് തന്റെ വസ്ത്രങ്ങളുമെടുത്ത് കിടക്കമുറിയിൽ നിന്ന് പുറത്ത് പോവാനാണ് ശ്രമിച്ചത്. അടുക്കളയിലെ ജനാലയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദന്പതിമാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

യുവാവിന്റെ പേരു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വീട്ടിൽ അതിക്രമിച്ച് കയറിയതിനും മോഷണശ്രമത്തിനും യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്. മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്നറിയാൻ യുവാവിനെ വൈദ്യപരിശോധനയ്ക്കും വിധയേനാക്കും.  മുറിയിലെ ജനാലയിലൂടെ ആകാം യുവാവ് കയറിയതെന്നാണ് ദന്പതിമാർ കരുതുന്നത്.

Courtesy: Keralakoumudi.com

© 2024 Live Kerala News. All Rights Reserved.