റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയുടെ കണക്ക് വെളിപ്പെടുത്തി വൊളോഡിമിര്‍ സെലന്‍സ്‌കി

ഷ്യന്‍ മേഖലയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരില്‍ ഒരാള്‍ യുക്രെയ്‌നിന്റെ വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടു. ഫെബ്രുവരി 21ന് ഡോണ്‍ട്‌സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 23 വയസുകാരനായ ഹെമില്‍ അശ്വിന്‍ഭായ് മാന്‍ഗുകിയ കൊല്ലപ്പെട്ടത്. സൂറത്ത് സ്വദേശിയായ ഹെമില്‍ റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായിയായി 2023 ഡിസംബറിലാണ് റഷ്യയിലെത്തിയത്.അതിനിടെ, യുക്രെയ്ന്‍, റഷ്യ യുദ്ധം വീണ്ടും ശക്തമാകുകയാണ്.

അമേരിക്കന്‍ കോണ്‍ഗ്രസിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം 6,000 കോടി ഡോളറിന്റെ അമേരിക്കന്‍ സഹായമാണ് യുക്രെയ്‌ന് നഷ്ടമായത്. എന്നാല്‍ സാമ്പത്തികവും സൈനികവുമായ പിന്തുണയില്‍ നിന്നും അമേരിക്ക യുക്രെയ്‌നിനെ ഉപേക്ഷിക്കില്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.റഷ്യക്കെതിരെ പോരാടാനുള്ള എന്തെങ്കിലും സാധ്യതകള്‍ ബാക്കിയുണ്ടെങ്കില്‍ യുക്രെയ്ന്‍ ജനത അതിന് പ്രതിബദ്ധരാകണമെന്ന് വിദേശകാര്യ മന്ത്രി റസ്റ്റം ഉമെറോവ് പറഞ്ഞു. ആയുധ കയറ്റുമതി വൈകിയാല്‍ ജീവനുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”നമ്മുടെ ശത്രുക്കളെ നോക്കൂ. രണ്ട് ട്രില്ല്യണ്‍ ഡോളറാണ് അവരുടെ സമ്പത്ത്. ഔദ്യോഗികവും അനൗദ്യോഗികവുമായ ഫണ്ടുകളുടെ 15 ശതമാനവും അവര്‍ ഉപയോഗിക്കുന്നത് യുദ്ധത്തിനാണ്. അതുകൊണ്ട് രാജ്യോത്തോട് നമുക്ക് പ്രതിബദ്ധത പുലര്‍ത്താനായില്ലെങ്കില്‍ നമുക്ക് മനുഷ്യരെയും അതിര്‍ത്തികളെയും നഷ്ടപ്പെടും,” അദ്ദേഹം പറഞ്ഞു.

യുക്രെയിനിന്റെ തെക്കും കിഴക്കും ഭാഗങ്ങളില്‍ ഷെല്ലാക്രമണവും റോക്കറ്റാക്രമണവും ശക്തമായി തുടരുകയാണ്. സാപ്പോരിസിയ, ഖെര്‍സണ്‍ പ്രവിശ്യകളില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക യുക്രെയിന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. റഷ്യയുടെ ഇറാനിയന്‍ നിര്‍മിത ഷാഹേദ് ഡ്രോണുകളില്‍ 18ല്‍ 16 എണ്ണത്തെയും യുക്രെയ്നിന്റെ വ്യോമ പ്രതിരോധ സേന തകര്‍ത്തു.

© 2024 Live Kerala News. All Rights Reserved.